സോളാര്‍ ഇടപാടില്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ബന്ധമുണ്ടെന്ന് സരിത നാ‍യര്‍

Webdunia
ചൊവ്വ, 1 ഏപ്രില്‍ 2014 (13:16 IST)
PRO
PRO
സോളാര്‍ ഇടപാടില്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ബന്ധമുണ്ടെന്ന് സരിത എസ് നായര്‍. ടീം സോളാറുമായി തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ബന്ധമുണ്ട്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ പേരുകള്‍ ഏപ്രില്‍ 10 ന് ശേഷം വെളിപ്പെടുത്തുമെന്ന് സരിത പറഞ്ഞു.

വെള്ളാപ്പള്ളി കുറെ ദിവസമായി തന്റെ പേര് എല്ലായിടത്തും വലിച്ചിഴയ്ക്കുന്നു. ഇത് തുടര്‍ന്നാല്‍ ടീം സോളാറുമായി ബന്ധപ്പെട്ട പേരുകള്‍ പുറത്തുപറയും. കെസി വേണുഗോപാലിനെ പരാജയപ്പെടുത്താന്‍ സിപിഎം ജില്ലാ നേതാവ് സജി ചെറിയാന്‍ സമീപിച്ചു.

എന്നാല്‍ സരിതയ്ക്ക് എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റുകാര്‍ മറുപടി നല്‍കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു