കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അഴിമതിക്കാരിയെന്ന് ജനത പാര്‍ട്ടി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. അഴിമതി നിരോധന നിയമപ്രകാരം സോണിയ ഗാന്ധിക്കെതിരെ പരാതി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സോണിയയുടെ പൊയ്മുഖം പുറത്തുകൊണ്ടുവരുമെന്നും സ്വാമി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോണിയക്കെതിരെ ആഞ്ഞടിച്ച സുബ്രഹ്‌മണ്യന്‍ സ്വാമി കെ ജി ബി വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെയും തിരിഞ്ഞു. പ്രധാനമന്ത്രിയുടെ മൌനം അദ്ദേഹത്തിന്‍റെ നിസ്സഹായത കാരണമാണെന്ന് സ്വാമി ആരോപിച്ചു.
കെ ജി ബി വിഷയത്തില്‍ പ്രധാനമന്ത്രിയോട് നടപടി ആവശ്യപ്പെട്ട ജസ്റ്റിസ് കൃഷ്ണയ്യരുടെ നടപടി ശരിയാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ ടി ടി ഇയോടുള്ള സമീപനത്തില്‍ കൃഷ്ണയ്യരുടെ നിലപാട് തെറ്റായിരുന്നെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി ചൂണ്ടിക്കാട്ടി.