സോണിയാഗാന്ധിയുടെ കേരളാ സന്ദര്‍ശനം: ചെലവ് കോണ്‍ഗ്രസില്‍ നിന്നും ഈടാക്കണമെന്ന് വി‌എസ്

ശനി, 28 സെപ്‌റ്റംബര്‍ 2013 (17:51 IST)
PRO
PRO
സോണിയാഗാന്ധി കേരളാ സന്ദര്‍ശനത്തിന്റെ ചെലവ് കോണ്‍ഗ്രസ്സില്‍ നിന്നും ഈടാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. സര്‍ക്കാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാനുള്ള ഔദ്യോഗിക പദവി സോണിയയ്ക്കില്ല. സോണിയ കേരളത്തിലെ പരിപാടികളില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമായാണെന്നും വിഎസ് കത്തില്‍ പറയുന്നു.

ഞായറാഴ്ച കേരളത്തിലെത്തുന്ന സോണിയഗാന്ധിയ്ക്കായി കേരള പൊലീസ് വന്‍ സുരക്ഷ ഒരുക്കിത്തുടങ്ങി. 3000 ത്തോളം പൊലീസുകാരെയാണ് സുരക്ഷക്കായി വിനിയോഗിച്ചിരിക്കുന്നത്.

സോണിയാ ഗാന്ധിക്ക് സുരക്ഷയൊരുക്കുന്ന എസ്പിജി കമാന്‍ഡോകള്‍ തലസ്ഥാനത്ത് എത്തി സുരക്ഷ വിലയിരിത്തിയിരുന്നു. ഞാ‍യറാഴ്ച ഉച്ചകഴിഞ്ഞ് നഗരത്തില്‍ ഗതാഗതനിയന്ത്രവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക