സൂര്യനെല്ലി: പി ജെ കുര്യന്റെ പങ്ക് അന്വേഷിക്കാന്‍ വീണ്ടും ഹര്‍ജി

ബുധന്‍, 30 ഒക്‌ടോബര്‍ 2013 (10:29 IST)
PRO
സൂര്യനെല്ലി പീഡനക്കേസില്‍ പി ജെ കുര്യന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം നന്ദകുമാറാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

സൂര്യനെല്ലി കേസിലെ മുഖ്യപ്രതി ധര്‍മരാജന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുര്യന്റെ പങ്ക് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ കുര്യനുമുണ്ടെന്നും കുര്യനെ ഗസ്റ്റ് ഹൗസില്‍ എത്തിച്ചത് താനാണെന്നുമായിരുന്നു ധര്‍മരാജിന്റെ വെളിപ്പെടുത്തല്‍.

നേരത്തെ കുര്യന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ പി ജെ കുര്യന് അനുകൂലമായ സമീപനമാണ് കോടതി സ്വീകരിച്ചത്.

കേസില്‍ കുര്യന്‍ വേട്ടയാടപ്പെടുന്നത് നിര്‍ഭാഗ്യകരമാണെന്നും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്നുമാണ് ജസ്റ്റിസ് ഭവദാസന്റെ ബെഞ്ച് നിരീക്ഷിച്ചത്.

വെബ്ദുനിയ വായിക്കുക