ദിലീപിനെ പൂട്ടിക്കാന്‍ ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും ശ്രമിച്ചുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. തിയറ്റര്‍ ഉടമകളുടെ ഫിയോക്ക് എന്ന സംഘടന രൂപീകരിച്ചതും അതിന്റെ തലപ്പത്ത് ദിലീപ് എത്തിയതും ഇതിന്റെ ഭാഗമാണെന്നായിരുന്നു പ്രചരണം. ദിലീപ് അറസ്റ്റിലായതോടെ അദ്ദേഹത്തെ തത്സ്ഥാനത്ത് നിന്നും നീക്കുകയും സെക്രട്ടറിയായിരുന്ന ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റ് ആകുകയും ചെയ്തു. ഇതോടെ ഈ സംശയം ബലപ്പെടുകയായിരുന്നു.
എന്നാല്‍, ദിലീപിനെ കൈവിടാതെ കൂടെ നിര്‍ത്തിയിരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍ നേതൃത്വം നല്‍കുന്ന ഫിയോക്കിന്റെ തീരുമാനം. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് പൂട്ടിയ നഗരസഭ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് ഫിയോക്കിന്റെ തീരുമാനം. തിയറ്ററിന്റെ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ നഗരസഭയുടെ നടപടി തീര്‍ത്തും തെറ്റാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
ഡി സിനിമാസിന് വേണ്ടി രംഗത്തെത്തിയതോടെ ദിലീപിന്റെ ശത്രുവല്ലെന്ന് ആന്റണി പെരുമ്പാവൂരും തെളിയിച്ചിരിക്കുകയാണ്. ഏതായാലും മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലായിരിക്കാം ഇങ്ങനെയൊരു നീക്കമെന്നും സംസാരമുണ്ട്. ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലിന്റെ വിശ്വസ്തന്‍ ആയതു കൊണ്ട് കൂടി ഈ സംശയം ബലപ്പെടുന്നു.