സുധീരന്‍ കാണിച്ചത് അതിക്രമം; ആക്ഷേപങ്ങളെ പുച്ഛിച്ച് തള്ളുന്നു: സുകുമാരന്‍ നായര്‍

Webdunia
വ്യാഴം, 27 ഫെബ്രുവരി 2014 (14:59 IST)
PRO
PRO
എന്‍എസ്എസിനെതിരെയുള്ള ആക്ഷേപങ്ങളെ പുച്ഛിച്ച് തള്ളുന്നതായി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ എന്‍എസ്എസിനെയും നേതൃത്വത്തെയും ആക്ഷേപിച്ചു എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സുധീരന്റെ പെരുന്ന സന്ദര്‍ശത്തെചൊല്ലിയുണ്ടായ വിവാദങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


അടുത്ത പേജില്‍- വി എസിനോടും പറയാനുള്ളത് അത് തന്നെ

PRO
PRO
സുധീരന്‍ മന്നം സമാധിയില്‍ കാണിച്ചത് അതിക്രമമാണ്. ആദര്‍ശം മാത്രം പറഞ്ഞാല്‍ വോട്ടുകിട്ടില്ല. സുധീരനെ പിന്തുണച്ച വിഎസ് അച്യുതാനന്ദനോട് അടക്കം ഇതേ നിലപാടാണ്. അവരുടെ വിവരക്കേടും അവരുടെ അറിവുകേടും എന്നു മാത്രമേ പറയാനുള്ളൂ. സുധീരനേക്കാള്‍ വലിയ കോണ്‍ഗ്രസ് നേതാക്കള്‍ എന്‍എസ്എസ് ആസ്ഥാനത്ത് വന്നിട്ടുണ്ട്. അന്നൊന്നും പാലിച്ച മര്യാദകള്‍ സുധീരന്‍ കണക്കിലെടുത്തിട്ടില്ല.

അടുത്ത പേജില്‍- മന്നത്ത് പദ്മനാഭന്‍ കോട്ടയത്തെ ഗാന്ധിപ്രതിമ പോലെയല്ല

PRO
PRO
മന്നത്ത് പദ്മനാഭന്‍ പൊതു സ്വത്താണെന്ന് അവര്‍ പറയുന്നു. മന്നത്ത് പദ്മനാഭന്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പൊതു സ്വത്താണ്. കോട്ടയത്തെ ഗാന്ധിപ്രതിമ പോലെയല്ല അത്.

ഇപ്പോഴുണ്ടായ സംഭവങ്ങള്‍ക്ക് ശേഷം ഒരുപാട് കോണ്‍ഗ്രസ് നേതാക്കള്‍ ഞാനുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവര്‍ക്കൊക്കെ ഇതില്‍ ദുഃഖമുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ഞങ്ങള്‍ക്കു വിരോധമില്ല. ഇത് കോണ്‍ഗ്രസിനെതിരായ നിലപാടല്ല. കെപിസിസി പ്രസിഡന്റിനോടും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന ചിലരോടുമാണ് എതിര്‍പ്പ്. അവരാണ് പ്രശ്നം വഷളാക്കാന്‍ ശ്രമിക്കുന്നത്.

അടുത്ത പേജില്‍- സുധീരന്റെ ശ്രമം ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടി

PRO
PRO
സുധീരനെ സ്വീകരിക്കാനോ ചര്‍ച്ച ചെയ്യാനോ ഞാനോ എന്‍എസ്എസ്സോ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴുള്ള പ്രചരണങ്ങള്‍ മറിച്ചാണ്. പുഷ്പാര്‍ച്ചന നടത്താന്‍ മാത്രമാണ് വന്നതെങ്കില്‍ സുധീരനും അവരുടെ ഇടയില്‍ നിന്നാല്‍ പോരായിരുന്നോ. ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടിയായിരുന്നു സുധീരന്റെ പ്രവര്‍ത്തി എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്