സുധീരനെ പിന്തുണച്ച് പിസി ചാക്കോ

Webdunia
വെള്ളി, 9 മെയ് 2014 (14:47 IST)
വി എം സുധീരനെ പിന്തുണച്ച് പിസി ചാക്കോ. മദ്യനയത്തില്‍ കെപിസിസി പ്രസിഡന്റ് സുധീരന്റെ നിലപാടാണ് കോണ്‍ഗ്രസിന്റെ നയമെന്ന് പിസിചാക്കോ . വൈസ് പ്രസിഡന്റ് പറയുന്നതാണ് ശരിയെന്ന വാദം അംഗീകരിക്കാനാകില്ല. ഷാനിമോള്‍ക്കെതിരേ അന്വേഷണസമിതി വച്ചതില്‍ തെറ്റില്ലെന്നും ചാക്കോ വ്യക്തമാക്കി. 
 
ഇതിനിടെ വിഎം സുധീരന്‍ അച്ചടക്കലംഘനം നടത്തിയെന്ന് കെപിസിസി എക്‌സിക്യൂട്ടീവ്‌ അംഗം ഷാനിമോള്‍ ഉസ്‌മാന്‍ ആരോപിച്ചിരുന്നു‌. കെപിസിസിയുടെ അച്ചടക്ക നടപടിക്ക് മറുപടിയായി നല്‍കിയ കത്തിലാണ്‌ ഷാനിമോള്‍ ഇക്കാര്യം വ്യക്‌തമാക്കിയത്‌. 
 
തനിക്കുള്ള താക്കീത്‌ മാധ്യമങ്ങളിലൂടെ നല്‍കിയത്‌ അച്ചടക്കലംഘനമാണെന്നാണ്‌ ഷാനിമോള്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്‌. സ്വന്തം പ്രതിഛായ മെച്ചപ്പെടുത്താന്‍ സുധീരന്‍ മറ്റുള്ളവരെ താഴ്‌ത്തിക്കെട്ടുകയാണെന്നും സത്യം പറയുമ്പോള്‍ അച്ചടക്കത്തിന്റെ വാള്‍ ഉയര്‍ത്തിക്കാട്ടരുതെന്നും കത്തില്‍ ഷാനിമോള്‍ പറഞ്ഞിട്ടുണ്ട്‌.