സുധാകരന് തിരുവഞ്ചൂരിന്റെ മറുപടി;‘ പൊലീസിന്റെ ആത്മവീര്യം തകര്‍ക്കാന്‍ ശ്രമിക്കുന്നു’

Webdunia
ചൊവ്വ, 26 നവം‌ബര്‍ 2013 (19:51 IST)
PRO
PRO
പൊലീസിനെതിരായ കെ സുധാകരന്‍ എംപിയുടെ ആരോപണത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. പൊലീസിന്റെ ആത്മവീര്യം തകര്‍ക്കാനുള്ള നീക്കമാണ് ചിലര്‍ നടത്തുന്നതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണമാണ് കെ സുധാകരന്‍ നടത്തുന്നത്.

കണ്ണൂരില്‍ മൂഖ്യമന്ത്രിക്ക് നേരെ കല്ലേറ് നടക്കുമ്പോള്‍ നൂറുവാര അകലെ ഉണ്ടായിട്ടും സ്ഥലത്ത് എത്താതിരുന്ന സുധാകരനാണ് കുറ്റം പറയുന്നത്. രാഷ്ട്രീയ എതിരാളികളെ അമര്‍ച്ച ചെയ്യാന്‍ പൊലീസിനെ വിട്ടു കൊടുക്കില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

കെ എസ് യുക്കാര്‍ വിദ്യാര്‍ഥികളെ സംഘടിപ്പിക്കുന്ന ജോലി ഏറ്റെടുത്താല്‍ മതിയെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.