സി പി എം മൗനം ദുരൂഹം: കെ സുധാകരന്‍

ബുധന്‍, 5 ജനുവരി 2011 (15:32 IST)
PRO
അനധികൃത സ്വത്തുസമ്പാദിച്ച കേസില്‍ ആരോപണവിധേയനായ ശ്രീനിജനില്‍ നിന്ന്‌ പങ്കുപറ്റിയതിനാലാണ്‌ ഈ വിഷയത്തില്‍ സി പി എം മൗനം പാലിക്കുന്നതെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ കെ സുധാകരന്‍. ശ്രീനിജനും, സി പി എമ്മും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ട്.

ശ്രീനിജിനെതിരെ പ്രതികരിച്ച എം വി ജയരാജനും എം ബി രാജേഷും ഇപ്പോള്‍ മിണ്ടാട്ടമില്ല. സി പി എം നിര്‍ദ്ദേശമനുസരിച്ചാണ് ഇവര്‍ നിശബ്ദരായതെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനിജന്‍ വിവാദത്തില്‍ സി പി എം നിലപാട് വിവാദമായിരുന്നു. അദ്ദേഹത്തിനെതിരായി ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡണ്ട് എം ബി രാജേഷിന്റെ പ്രസ്താവനകള്‍ പാര്‍ട്ടി പത്രത്തില്‍ ഇടം നേടാത്തത് ശ്രദ്ധേയമായിരുന്നു. പാര്‍ട്ടി പത്രത്തില്‍ ഇതു സംബധിച്ച വാര്‍ത്തകള്‍ വരാത്തതെന്താണെന്നറിയില്ലെന്ന് സി പി എം നേതാവ് എം വി ജയരാജന്‍ പറഞ്ഞിരുന്നു. പ്രതികരിച്ച യുവ നേതാക്കളെ പാര്‍ട്ടി നേതൃത്വം ശാസിച്ചെന്ന വാര്‍ത്തയും പരന്നിരുന്നു.

വെബ്ദുനിയ വായിക്കുക