സിപിഎമ്മില്‍ ചേരുന്നവര്‍ക്ക് മതവിശ്വാസം കൈവെടിയേണ്ടി വരുമെന്ന് പ്രചരിപ്പിക്കുന്നത് പിന്തിരിപ്പന്‍ നിലപാടുള്ളവരാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍. പാര്‍ട്ടിയുടെ പാരമ്പര്യം അറിയാത്തവരാണ് ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നവര്‍ക്ക് കണ്ണാടിപ്പറമ്പില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.
സിപിഎമ്മില്‍ ചേര്‍ന്ന ആര്‍എസ്എസുകാര്‍ക്ക് അമ്പലത്തില്‍ പോകാനാവില്ലെന്ന് സംഘ്പരിവാറും മുസ്ലിംകള്‍ സിപിഎമ്മില്‍ ചേര്‍ന്നാല്‍ നമസ്കരിക്കാനാകില്ലെന്ന് പോപ്പുലര്‍ ഫ്രണ്ടും പറയുന്നുണ്ട്. അവരുടെ പിന്തിരിപ്പന്‍ നിലപാടാണ് അത്.
പാര്‍ട്ടി സഖാക്കള്‍ക്ക് മുത്തപ്പന് പയംകുട്ടി വയ്ക്കാം, പള്ളിയില്‍ പോയി നമസ്കരിക്കുകയും ചെയ്യാം.
കുര്‍ബാന നടത്താന്‍ ഭുവനേശ്വറില്‍ സ്വന്തം ഓഫിസ് ഒരുക്കിക്കൊടുത്ത പാര്‍ട്ടിയാണ് സിപിഎം എന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.