സിപി‌എം ഗൂഡാലോചന നടത്തിയെന്ന ആരോപണം പൊളിഞ്ഞുപോയി, കോടതി വിധിയെ എതിര്‍ക്കുന്നില്ല: പിണറായി വിജയന്‍

ബുധന്‍, 22 ജനുവരി 2014 (12:06 IST)
PRO
ടി പി ചന്ദ്രസേഖരന്‍ വധക്കേസിലെ വിധിപ്രഖ്യാപനത്തിലൂടെ സിപി‌എം പോലുള്ള പാര്‍ട്ടിക്കെതിരെ പടുത്തുയര്‍ത്തിയ ആരോപണം തകരുന്നതാണ് കണ്ടതെന്നും സിപി‌എം കുറ്റവിമുകതമാകുന്ന അവസ്ഥയാണുള്ളതെന്നും സിപി‌എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍.

കോടതി വിധിയെ എതിര്‍ക്കുന്നില്ല സഖാവ് കുഞ്ഞനന്തന്‍ ശിക്ഷിക്കപ്പെട്ടെന്നത് നിര്‍ഭാഗ്യമാണ്. കുഞ്ഞനന്തന്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്നില്ലെന്നും ഇത് അഭിഭാഷകരുമായി ബന്ധപ്പെട്ടശേഷം നടപടി സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു.

ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടത് നിര്‍ഭാഗ്യകരമായ സംഭവം ആണെന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നും സിപി‌എം മുമ്പ്‌തന്നെ വ്യക്തമായിരുന്നുവെന്നും പാര്‍ട്ടി സംസ്ഥാനകമ്മറ്റിയംഗം കെ കെ രാഗേഷടക്കമുള്ളവര്‍ക്കെതിരെയുള്ള അന്വേഷണം കേടതി സ്റ്റേചെയ്തിരുന്നു. വിസ്താരത്തിന്റെ ഘട്ടത്തില്‍ ചിലരെ ഒഴിവാക്കിയിരുന്നു.

കൂടാതെ വിധിപ്രഖ്യാപനത്തില്‍ വെറുതെവിട്ടവരുടെ കൂടെ സഖാവ് മോഹനന്‍ മാസ്റ്ററും പെടുകയാണ്. മോഹനന്‍ മാസ്റ്ററെ പരാമര്‍ശിച്ചു കൊണ്ടാണ് സിപി‌എം ജില്ലാക്കമ്മറ്റിയോഫീസ് ഗൂഡാലോചനക്കുപയോഗിച്ചെന്ന് പ്രചരിപ്പിച്ചിരുന്നതെന്നും വിധി പ്രഖ്യാപനത്തിലൂടെ ആ പ്രചരനം തകരുകയാനെന്നും പിണറായി വിജയന്‍ പറഞ്ഞു.

സാക്ഷികളെ കൂറുമാറ്റിയതാണെന്ന ആരോപണത്തെ സംബന്ധിച്ച ചോദ്യത്തിന് ഞങ്ങള്‍ കൂറുമാറ്റിച്ചതല്ലെന്നും സാക്ഷികളെ നിര്‍ബന്ധിച്ച് സാക്ഷി പറയിപ്പിച്ചാല്‍ ഇങ്ങനെയായിരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോഴിക്കോട് സിപി‌എം ജില്ലാകമ്മറ്റിയംഗം പി മോഹനനടക്കമുള്ള എരഞ്ഞിപ്പാലത്തെ പ്രത്യേകകോടതി വെറുതെവിടുകയും രണ്ട് സിപി‌എം ഏരിയാകമ്മറ്റിയംഗങ്ങളും, ഒരു ലോക്കല്‍ കമ്മറ്റിയംഗവും കൊലയാളിസംഘത്തിലുള്ളവരും ശിക്ഷിക്കപ്പെടുകയും ചെയ്യുകയായിരുന്നു.

വെബ്ദുനിയ വായിക്കുക