സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയുയരും

Webdunia
വ്യാഴം, 26 ഫെബ്രുവരി 2015 (10:22 IST)
സി പി ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കോട്ടയത്ത് കൊടി ഉയരും. 600 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്നുമുതല്‍ മാര്‍ച്ച് രണ്ടു വരെയാണ് സമ്മേളനം. വൈകുന്നേരം നാലുമണിക്ക് സി പി ഐ ചരിത്രപ്രദര്‍ശനം കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
 
സാംസ്കാരിക സമ്മേളനം ഡോ പുതുശ്ശേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംവിധായകന്‍ വിനയന്‍ മുഖ്യപ്രഭാഷണം നടത്തും. അഞ്ചരയ്ക്ക് കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം സി എ കുര്യന്‍ പതാകയുയര്‍ത്തും. ഡി രാജ, ഗുരുദാസ് ദാസ് ഗുപ്ത, എസ് സുധാകര്‍ റെഡ്ഡി എന്നീ ദേശീയ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
 
വിവിധ ജില്ലകളില്‍ നിന്നായി എഴുപതോളം വനിതകളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സമ്മേളന വേദിയിലെത്തുമെന്നതാണ് ഇത്തവണത്തെ സി പി ഐ സമ്മേളനത്തിന്റെ പ്രത്യേകത. ശനിയാഴ്ച നടക്കുന്ന കേരള വികസനത്തെക്കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നതിനാണ് വി എസ് സി പി ഐ വേദിയിലെത്തുക.