സിപിഎമ്മിനുള്ളില്‍ കുടിപ്പകയുടെയും പ്രതികാര നടപടികളുടെയും കാലമാണെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ലാവ്ലിന് അഴിമതിയുമായി ബന്ധപ്പെട്ടതുള്‍പ്പെടെ വി എസ് അച്യുതാനന്ദന്റെ വെളിപ്പെടുത്തലുകള്‍ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
മികച്ച അന്വേഷണ ഏജന്‍സിയെ കൊണ്ട് വാസ്തവം അന്വേഷിപ്പിക്കണം. കാഞ്ഞങ്ങാട് വെള്ളിക്കോത്തെ ഗാന്ധിസ്മൃതി പരിപാടിയില്‍ പങ്കെടുത്തു മടങ്ങവേ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞങ്ങാട്ട് ചെന്നിത്തല പ്രസംഗിക്കാനിരുന്ന വേദി കഴിഞ്ഞ ദിവസം അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചിരുന്നു. ഭാഗീകമായി കത്തി നശിച്ച ഈ വേദിയില്‍ തന്നെയാണ് ചെന്നിത്തല പ്രസംഗിച്ചത്.