സിപിഎം നേതാവിനെ അധ്യാപിക ചെരിപ്പൂരി തല്ലി!

Webdunia
ശനി, 29 ജനുവരി 2011 (18:36 IST)
PRO
സി പി എം നേതാവിന് അധ്യാപികയുടെ തല്ല്. അതും ചെരിപ്പൂരിയാണ് നേതാവിന്‍റെ മുഖത്ത് അധ്യാപിക പെരുമാറിയത്. സി പി എം പായം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് അധ്യാപികയുടെ ചെരിപ്പുകൊണ്ട് അടിയേറ്റ ഹതഭാഗ്യന്‍.

ഇരിട്ടി പെരുമ്പറമ്പ്‌ യു പി സ്കൂളിലെ അധ്യാപികയായ പി ശ്രീജ(34)യാണ്‌ സി പി എം നേതാവിനെ അടിച്ച് അവശനാക്കിയത്. തന്‍റെ മകളെ ആക്ഷേപിച്ചു എന്നാരോപിച്ച് സി പി എം നേതാവാണ് അധ്യാപികയെ ആദ്യം അടിച്ചത്. ആദ്യം ഒന്നമ്പരന്ന അധ്യാപിക പിന്നീട് ഫോമിലായി. കാലില്‍ നിന്ന് ചെരിപ്പൂരി നേതാവിന്‍റെ മുഖമടച്ച് പ്രഹരിച്ചു.

ഇടതുപക്ഷ സംഘടനയുടെ ദേശീയ നേതാവിന്‍റെ സഹോദരി കൂടിയായ പി ശ്രീജ സ്കൂളിലെ പ്രധാനാധ്യാപികയുടെയും മാനേജരുടെയും മുമ്പില്‍ വച്ചാണ് പാര്‍ട്ടി നേതാവിനെ തല്ലിയത്. മാനേജരുടെ വീട്ടില്‍ വച്ചാണ് സംഭവം അരങ്ങേറിയത്. സംഭവത്തിന് ശേഷം ശ്രീജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.