കേരളത്തിലെ സമുദായ നേതാക്കന്മാര്‍ പെരുമാറുന്നത് സിനിമയിലെ വില്ലന്മാരെ പോലെയാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എം എല്‍ എ. ഇത്തരക്കാര്‍ക്ക് അഹങ്കരിക്കാന്‍ അവസരം ഒരുക്കിയ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും നട്ടെല്ലില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തല നാടകം കളിക്കുകയാണെന്നും രാജേഷ് പറഞ്ഞു. നായര്‍ സമുദായക്കാരനായ രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ശക്തമായ ആവശ്യം ഉന്നയിച്ച് എന്‍ എസ് എസ് രംഗത്ത് വന്ന സാഹചര്യത്തിലാണ് രാജേഷ് ഇക്കാര്യം പറഞ്ഞത്.