സാഹിത്യ നായകന്മാര്ക്കെത്തിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിക്കാത്ത സാഹിത്യ നായകന്മാര് മുരട്ട് കിളവന്മാരാണെന്ന് പി സി ജോര്‍ജ് അഭിപ്രായപ്പെട്ടു.
സാഹിത്യകാരന്മാരുടെ ദുഷ്ടമനസിലെ വികലമായ രാഷ്ട്രീയമാണ് പ്രതികരിക്കുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിക്കുന്നതെന്നും ജോര്‍ജ് പറഞ്ഞു. മനസില്‍ രാഷ്ട്രീയം സൂക്ഷിക്കുന്ന ഇവര്‍ സത്യം മറച്ചുവയ്ക്കുകയാണെന്നും ജോര്‍ജ് കുറ്റപ്പെടുത്തി.
ചന്ദ്രശേഖരന് വധക്കേസില്‍ സാംസ്കാരിക നായകര്‍ പ്രതികരിക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് വിപ്പിന്റെ ഈ പ്രതികരണം.