സഹോദരിയുടെ വീട്ടിൽ മോഷണം നടത്തിയ സഹോദരനും സുഹൃത്തും അറസ്റ്റിൽ. എടവണ്ണ ശാന്തിനഗർ കുറുപറമ്മേൽ റാഷിദ്, സുഹൃത്ത് കളരിക്കൽ രോഹിത് എന്നിവരാണ് അറസ്റ്റിലായത്. റാഷിദിന്റെ സഹോദരി കുറുപ്പറമേൽ ഷമീറയുടെ വീട്ടിലാണ് മോഷണം നടന്നത്.
സംഭവം നടന്നത് ശനിയാഴ്ച രാവിലെയാണ്. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് വാതിലും അലമാരയും കുത്തിത്തുറന്ന് രണ്ടര പവൻ സ്വർണവും 14,000ത്തോളം രൂപയുമാണ് മോഷ്ടിച്ചത്. റാഷിദു രോഹിത്തും തമ്മിൽ പദ്ധതിയിട്ടതിനനുസരിച്ചായിരുന്നു മോഷണം.
സംഭവ ദിവസം ഷമീറ ജോലിക്ക് പോയിരുന്നു. സഹോദരന്റെ കുട്ടിയെ കാണാനെന്ന വ്യാജേന റാഷിദ് അമ്മയെ മാറ്റി. അതിനു ശേഷം മോഷമത്തിന് സൗകര്യം ഒരുക്കുകയായിരുന്നു. സഹോദരന്റെ വീട്ടിൽ നിന്ന് തിരിച്ചെത്തിയ ഷമീറയുടെ മാതാവാണ് മോഷണ വിവരം പൊലീസിനെ അറിയിച്ചത്.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സഹോദരന് തന്നെയാണ് ഇതിനു പിന്നില്‍ എന്ന് മനസിലായി. റാഷിദിന്റെയും സുഹൃത്തിന്റെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. വണ്ടൂർ എസ്ഐ പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.