സലീം രാജിനെതിരെ പരാതിയുമായി ചെന്നപ്പോള്‍ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയെന്ന് ഭൂമി തട്ടിപ്പ് കേസിലെ പരാതിക്കാരന്‍
ബുധന്‍, 2 ഒക്‌ടോബര്‍ 2013 (13:14 IST)
PRO
PRO
ഭൂമി തട്ടിപ്പ് കേസില്‍ സലീം രാജിനെതിരെ പരാതിയുമായി ചെന്നപ്പോള്‍ മുഖ്യമന്ത്രിയും ഭീഷണിപ്പെടുത്തിയെന്ന് ഭൂമി തട്ടിപ്പ് കേസിലെ പരാതിക്കാരനായ എ കെ നാസര്‍ .വീട്ടിലെത്തി സലിം രാജ് ഭീഷണിപ്പെടുത്തിയതെന്നും നാസര്‍ പറഞ്ഞു.
തങ്ങള്‍ക്ക് ഭൂമി നല്‍കിയില്ലെങ്കില്‍ സര്‍ക്കാരിലേക്ക് കണ്ട് കെട്ടുമെന്ന് സലിം രാജ് പറഞ്ഞു.അതിന് സര്‍ക്കാരിന്റെ സ്വാധീനം ഉപയോഗിക്കുമെന്നും സലിം രാജ് പറഞ്ഞതായി നാസര്‍ പറഞ്ഞു.
പാരാതിയുമായി ചെന്നപ്പോള്‍ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി. തെറ്റിദ്ധരിപ്പിച്ചാണ് പൊലീസ് മൊഴിയില്‍ ഒപ്പിടീപ്പിച്ചത്. മൊഴിയാണ് രേഖപ്പെടുത്തുന്നെതന്ന് തന്നോട് വെളിപ്പെടുത്തിയിട്ടില്ലെന്നും നാസര്‍ വ്യക്തമാക്കി.