സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ മൂന്‍ ഗണ്‍മാന്‍ സലിംരാജിനെ ചോദ്യം ചെയ്‌ത രീതിയില്‍ ഹൈക്കോടതിക്ക് അതൃപ്‌തി. സരിതയും ബിജുവും ഉള്‍പ്പെട്ട മറ്റൊരു കേസ് പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്. 2005 ല്‍ എഴുതിത്തള്ളിയ ബിജുവും സരിതയും ഉള്‍പ്പെട്ട കേസ് അങ്ങനെ ചെയ്യാന്‍ ഇടയാക്കിയ സാഹചര്യം വ്യക്‌തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
സരിതയും ബിജുവും മറ്റൊരു പദ്ധതിയുമായി ബന്ധപ്പെട്ട് 41 ലക്ഷം രൂപ തട്ടിയെന്ന് ആലപ്പുഴ സ്വദേശിയായ പ്രകാശന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഈ പരാമര്‍ശം. കേസ് നല്‍കിയെങ്കിലും അന്വേഷണം നടത്താതെ പൊലീസ് എഴുതിത്തള്ളിയതായിട്ടാണ് പരാതിയില്‍ പറയുന്നത്.
തട്ടിപ്പിലെ ലാഭവിഹിതം പൊലീസ് തട്ടിയെടുത്തെന്ന ആരോപണത്തിലും അന്വേഷണം നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. 2005 ല്‍ ബിജുവിന്റെ ഭാര്യ രശ്‌മിയും ഹര്‍ജിക്കാരനും നല്‍കിയ പരാതിയെ തുടര്‍ന്ന് ഈ കേസില്‍ അന്വേഷണം നടത്താന്‍ ഡിജിപിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും കേസ് എഴുതിത്തള്ളിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.