സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുന്നു

Webdunia
WDWD
ഇടത് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിന്‍റെ ഭാഗമായി വിവിധ പരിപാടികള്‍ക്ക് ഇന്ന് തുടക്കം കുറിച്ചു. വിവിധ ജില്ലകളില്‍ മന്ത്രിമാര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഷികത്തിന്‍റെ ഭാഗമായി കരുനാഗപ്പള്ളിയില്‍ പുതുതായി നിര്‍മ്മിച്ച ബസ്സ്റ്റാന്‍ഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കായകുളത്തെ പുതിയ മത്സ്യബന്ധന തുറമുഖവും അദ്ദേഹം ഉദ്ഘാടനം ചെയ്യുകയുണ്ടായി.

പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ഐ ടി പാര്‍ക്ക് തൃശ്ശുരിലെ കൊരട്ടിയില്‍ തുടങ്ങുമെന്ന് മന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു.സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിലാണ് പുതിയ ഐ ടി പദ്ധതി ആരംഭിക്കുക.

നെല്‍കര്‍ഷകരുടെ ക്ഷേമത്തിനായി പാഡി ബോര്‍ഡ് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം ഇതിന്‍റെ ഉദ്ഘാ‍ടനം നടക്കും. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം തൃശ്ശൂരില്‍ ഉദ്ഘാടനം ചെയ്യവെ ആണ് അദ്ദേഹം ഇത് പറഞ്ഞത്.

കേരളത്തില്‍ ലോഡ്ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ട സ്ഥിതി ആണുള്ളതെന്ന് പാലക്കാട് മന്ത്രിസഭയുടെ വാര്‍ഷികം ഉദ്ഘാടനം ചെയ്യവേ വൈദ്യുതി മന്ത്രി എ കെ ബാലന്‍ പറഞ്ഞു. മൂഴിയാറില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ചിട്ടും ലോഡ്ഷെഡ്ഡിംഗ് ഏര്‍പ്പെടുത്താതെ സര്‍ക്കാര്‍
പിടിച്ച് നില്‍ക്കുകയാണ്.

അതിനിടെ, സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം വഞ്ചനാദിനമായി യു ഡി എഫും കരിദിനമായി ബി ജെ പിയും ആചരിക്കുന്നു.