സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മാഫിയകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാത്രമേ സര്‍ക്കാനെക്കൊണ്ട് നേട്ടങ്ങള്‍ ഉണ്ടാവുകയുള്ളോ എന്ന കോടതി ചോദ്യമുന്നയിച്ചു.
മലയാറ്റൂരിലെ ഒരു കരിങ്കല്‍ ക്വാറിക്കെതിരായ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാരിനെതിരെ ഹൈക്കോടതി വിമര്‍ശനമുയര്‍ത്തിയത്.
കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം നിയമവിരുദ്ധമായിട്ടും അതിന് തടയിടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസിന് അതിന് കഴിവില്ലെങ്കില്‍, പട്ടാളത്തെ വിളിക്കണമോ എന്ന കാര്യം ആലോചിക്കേണ്ട അവസ്ഥയാണുള്ളത് - സര്‍ക്കാര്‍ അഭിഭാഷകനോട് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു.
പണമുള്ളവര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാഫിയകള്‍ക്കും മാത്രം സര്‍ക്കരില്‍ നിന്ന് നേട്ടം ലഭിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സാധാരണക്കാര്‍ക്കു മാത്രമേ നിയമങ്ങള്‍ ബാധകമാവുകയുള്ളോ എന്ന് വ്യക്തമാക്കണം - കോടതി ആവശ്യപ്പെട്ടു.