സരിതയുടെ മൊഴി: മജിസ്ട്രേറ്റിനെതിരേ പരാതിയുമായി സുരേന്ദ്രന്‍

തിങ്കള്‍, 29 ജൂലൈ 2013 (14:36 IST)
PRO
PRO
എറണാകുളം എസിജെഎമ്മിനെതിരേ പരാതിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിനാണ് പരാതി നല്‍കിയത്. സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റ് നടത്തിയ ഉത്തരവുകള്‍ക്കെതിരെയാണ് സുരേന്ദ്രന്റെ പരാതി.

സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ നിന്നും മജിസ്‌ട്രേറ്റ് അഭിഭാഷകന്‍ ഫെനിയെ ഒഴിവാക്കിയ തീരുമാനം അസാധാരണമാണെന്നാണ് സുരേന്ദ്രന്റെ നിലപാട്. സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ വൈകിപ്പിച്ചതു വഴി സ്വാധീനിക്കപ്പെടാനുള്ള അവസരമാണ് ഒരുക്കിയതെന്നും സുരേന്ദ്രന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

മൊഴി സരിതയോട് നേരിട്ട് എഴുതി നല്‍കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഉത്തരവ്പ്രകാരം അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ട് മൊഴി കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക