സരിതയും ബിജുവും പൊലീസ് കസ്റ്റഡിയില്‍ വച്ച് ഫോണില്‍ സംസാരിച്ചു

Webdunia
തിങ്കള്‍, 26 ഓഗസ്റ്റ് 2013 (07:55 IST)
PRO
PRO
സോളാര്‍ കേസിലെ പ്രതികളായ സരിത എസ് നായരും ബിജു രാധാകൃഷ്ണനും പൊലീസ് കസ്റ്റഡിയില്‍ വച്ച് ഫോണില്‍ സംസാരിച്ചുവെന്ന് റിപ്പോര്‍ട്ട്. മജിസ്‌ട്രേറ്റിന്റെ അനുവാദത്തോടെയാണ് സരിതയ്ക്കും ബിജുവിനും ഫോണ്‍ ചെയ്യാന്‍ അവസരം നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്.

തലശ്ശേരി മജിസ്‌ട്രേറ്റിനു മുന്നില്‍ ഇരുവരെയും ഹാജരാക്കി മടങ്ങും വഴിയാണ് ഫോണ്‍ ചെയ്യാനുള്ള സൗകര്യം പൊലീസ് ഒരുക്കികൊടുത്തത്. സരിത ഇരുപതുമിനിറ്റോളമാണ് ഫോണില്‍ സംസാരിച്ചതെന്ന് അറിയുന്നത്.

സരിതയും ബിജുവും ആരോടാണ് സംസാരിച്ചതെന്ന് വിവരം ലഭിച്ചിട്ടില്ല. കണ്ണൂര്‍ എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം നടന്നത്. സരിതയും ബിജുവും ഫോണില്‍ സംസാരിച്ചുവെന്ന് തളിപ്പറമ്പ് ഡിവൈഎസ്പി സുദര്‍ശന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഫോണ്‍ സംസാരം വിവാദമായതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.