സംസ്ഥാനത്തെ എല്ലാ ബാറുകളും പൂട്ടണമെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. ദേശീയ പാതയോരത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടണം. സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൂട്ടിയ ബാറുകളിലെ തൊഴിലാളികളെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കണം. ഇനി ഒരു തൊഴിലാളി പോലും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കരുതെന്നും ജോര്‍ജ് പറഞ്ഞു. മദ്യദുരന്തം ഉണ്ടായാല്‍ കൂടി വന്നാല്‍ നൂറു പേരെ മരിക്കൂ. എന്നാല്‍ മദ്യം ഇങ്ങനെ ലഭിച്ചാല്‍ ആയിരക്കണക്കിന് പേര്‍ മരിക്കുമെന്നും പിസി ജോര്‍ജ് ചൂണ്ടിക്കാട്ടി.
പേഴ്സണല്‍ സ്റ്റാഫിനെ തീരുമാനിക്കുന്നത് താനാണ് പത്രക്കാരല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.