ബജറ്റ് അവതരണത്തിനു ശേഷം നിയമസഭയില്‍ ലഡുവിതരണം നടത്തിയത് തെറ്റാണെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍. പെരുന്നയില്‍ എന്‍ എസ് എസ് ആസ്ഥാനത്തെത്തിയ സ്പീക്കര്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്. ലഡു വിതരണം ചെയ്തവരെ താക്കീത് ചെയ്യുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ലഡു വിതരണം ചെയ്തത് താന്‍ കണ്ടില്ലെന്ന് പറഞ്ഞ സ്പീക്കര്‍, ബജറ്റ് അവതരണത്തിനു ശേഷം താന്‍ മുറിയിലേക്ക് മടങ്ങി പോയി കഴിഞ്ഞാണ് ലഡു വിതരണം നടന്നതെന്നും പറഞ്ഞു. ലഡുവിതരണം നടത്തിയത് തെറ്റാണെന്നും അത് താന്‍ സഭയില്‍ പറയുമെന്നും സ്പീക്കര്‍ പറഞ്ഞു.
സ്പീക്കറുടെ ഡയസ് തകര്‍ത്തവര്‍ക്ക് എതിരെ മാത്രമാണ് ഇപ്പോള്‍ നടപടി എടുത്തതെന്നും സ്പീക്കര്‍ പറഞ്ഞു. രണ്ടുഭാഗത്തും നിന്നുള്ള എം എല്‍ എമാര്‍ ഡയസില്‍ കയറിയിരുന്നെങ്കില്‍ ഇരു വിഭാഗങ്ങളിലും ഉള്ളവര്‍ക്ക് എതിരെ നടപടി ഉണ്ടാകുമായിരുന്നു എന്നും സ്പീക്കര്‍ പറഞ്ഞു.
അതേസമയം, സ്ത്രീകളെ കൈയേറ്റം ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകുമോ എന്ന് ചോദിച്ചതിന് സ്പീക്കര്‍ മറുപടി നല്കിയില്ല.