മന്ത്രി കെ ബി ഗണേശ്കുമാറിന്റെ കൈയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കില്ലെന്ന് നവാഗതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച ഷെറി. ആദിമധ്യാന്തം എന്ന ചിത്രം ഒരുക്കിയതിനാണ് ഷെറിക്ക് അവാര്‍ഡ് ലഭിച്ചത്.
ഗണേശ്കുമാറിന്റെ ബുദ്ധികേന്ദ്രങ്ങളുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് തന്റെ സിനിമയെ ഒരു അവാര്‍ഡ് നല്‍കി ഒതുക്കിയതെന്ന് ഷെറി ആരോപിച്ചു. മന്ത്രിയുടെ താത്പര്യങ്ങള്‍ മൂലമുണ്ടായ തര്‍ക്കമാണ് അവാര്‍ഡ് പ്രഖ്യാപനം വൈകിച്ചതെന്നും ഷെറി പറഞ്ഞു.
അവാര്‍ഡ് നിര്‍ണ്ണയത്തിനെതിന്റെ നടന്‍ തിലകന്‍, സംവിധായകന്‍ ബ്ലസി തുടങ്ങിയവരും രംഗത്തെത്തി. ‘ഇന്ത്യന്‍ റുപ്പീ‘ മികച്ച ചിത്രമായപ്പോള്‍ താന്‍ മികച്ച നടന്‍ അല്ലാതായതെങ്ങനെ എന്ന് തിലകന്‍ ചോദിച്ചു. മികച്ച ചിത്രത്തില്‍ അഭിനയിച്ചവര്‍ തഴയപ്പെടുകയാണുണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പ്രണയം’ എന്ന ചിത്രത്തിന് കൂടുതല്‍ പുരസ്കാരങ്ങള്‍ ലഭിക്കേണ്ടതായിരുന്നു എന്ന് സംവിധായകന്‍ ബ്ലസി പറഞ്ഞു.