സംസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷം; ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും, രാജേഷിന്റെ കൊലപാതകം ചര്‍ച്ചയായേക്കും

Webdunia
തിങ്കള്‍, 31 ജൂലൈ 2017 (08:36 IST)
തിരുവനന്തപുരത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകനായ രാജേഷിന്റെ കൊലപാതകത്തോടനുബന്ധിച്ച് സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അരങ്ങേറുകയുണ്ടായി. ഇപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഇടങ്ങളുണ്ടെന്നാണ് സൂചന. നിലവിലെ സംഘര്‍ഷാവസ്ഥയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
 
അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കുമ്മനം രാജശേഖരനുമായും ഒ രാജഗോപലനുമായി ചര്‍ച്ച നടത്താനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ മരണം ചര്‍ച്ചയായേക്കും. കൂടികാഴ്ചക്കു ശേഷം നേതാക്കള്‍ പരസ്യ അഭിസംബോധന നടത്തും. ഇന്നലെ നടന്ന ഗവര്‍ണറുമായുളള കൂടികാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
 
തലസ്ഥാനത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനേയും ഡിജിപി ലോക് നാഥ് ബെഹ്റയേയും ഗവര്‍ണര്‍ വിളിച്ചു വരുത്തിയിരുന്നു. 
Next Article