സംസ്ഥാനം ഭരിക്കുന്നത് തല്ലിപ്പൊളി സര്‍ക്കാരും മുന്നണിയുമെന്ന് കോടിയേരി

Webdunia
വെള്ളി, 10 ഏപ്രില്‍ 2015 (11:01 IST)
സംസ്ഥാനം ഭരിക്കുന്നത് തല്ലിപ്പൊളി സര്‍ക്കാരും മുന്നണിയുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്‌ണന്‍. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ജി എസ് ടി ഉന്നതാധികാര സമിതിയില്‍ നിന്ന് മാണിയെ ഒഴിവാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. അഴിമതിക്കേസില്‍ പ്രതിയായ മാണി ഈ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും കെ എം മാണിയുടെയും മകന്റെയും സ്വത്തുവിവരം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
ജനതാദള്‍ യുണൈറ്റഡ് തെറ്റു തിരുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ജനതാദള്‍ (യു) വിനെ രാജ്യസഭ സീറ്റ് നല്കാതെ വഞ്ചിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ജനതാദളിനെ യു ഡി എഫ് പാലക്കാട് തോല്പിച്ചു. രാഷ്‌ട്രീയ കാരണങ്ങളാല്‍ അല്ല ജനതാദള്‍ (യു) മുന്നണി വിട്ടതെന്നും കോടിയേരി പറഞ്ഞു.
 
ആര്‍ എസ് പിയോട് രാഷ്‌ട്രീയവിരോധം ഇല്ലെന്ന് വ്യക്തമാക്കിയ കോടിയേരി ബാലകൃഷ്‌ണന്‍ ആര്‍ എസ് പി തെറ്റു തിരുത്തണമെന്ന്
വ്യക്തമാക്കുകയും ചെയ്തു.