ഇടത്-വലത് വ്യത്യാസമില്ലാതെ സംഘടനയെ സഹായിക്കുന്ന സ്‌ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പില്‍ പിന്തുണക്കുമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വ്യക്‌തി അടിസ്‌ഥാനത്തിലാകും പിന്തുണ. രാഷ്‌ട്രീയമല്ല കാര്യമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ ചേര്‍ന്ന എസ്‌എന്‍ഡിപി യോഗം ഡയറക്‌ടര്‍ ബോര്‍ഡ് യോഗമാണ് ഈ തീരുമാനമെടുത്തത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്‌എന്‍ഡിപിയുടേത് ശരിദൂര നിലപാടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. രണ്ട് മുന്നണികളും സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ ന്യൂനപക്ഷ പ്രീണനം തുടരുകയാണെന്നും യോഗം അംഗീകരിച്ച പ്രമേയം പറയുന്നു.
യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെളളാപ്പള്ളി എന്നിവര്‍ ഉള്‍പ്പെടെ 199 പേര്‍ യോഗത്തില്‍ പങ്കെടുത്തു.