ഷെയ്നു മുത്തം നൽകി അബി! - വൈറലാകുന്ന വീഡിയോ

Webdunia
വ്യാഴം, 30 നവം‌ബര്‍ 2017 (13:13 IST)
അപ്രതീക്ഷിതമായി നമ്മെ വിട്ടു പിരിഞ്ഞ നടനും മിമിക്രി കലാകാരനുമായ അബിയുടെ വീഡിയോ വൈറലാകുന്നു. സിനിമയിൽ തനിക്ക് നേടാൻ കഴിയാതെ പോയത് മകന് ലഭിച്ചപ്പോൾ അതിന്റെ അഭിമാനവും സന്തോഷവും ഉള്ളിലൊളിപ്പിച്ചും ചിരിച്ചും നിൽക്കുന്ന അബിയുടെ വീഡിയോ ആണ് വൈറലാകുന്നത്.
 
ഖത്തറിലെ ദോഹയിൽ വച്ചുനടന്ന യുവ അവാർഡ് ചടങ്ങിലാണ് അബി തന്റെ മകൻ ഷെയ്നിന് പുരസ്കാരം നൽകിയത്. ഇതിന്റെ ചിത്രവും വീഡിയൊയും ആണ് ഇപ്പോൾ വൈറലാകുന്നത്. നവംബർ 19നായിരുന്നു ചടങ്ങ്. 
 
ചടങ്ങിൽ ആരാധകർ കണ്ടത് തികച്ചും ആരോഗ്യവാനായ അബിയെ ആയിരുന്നു. വെറും പത്തു ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തെ മരണം കീഴടക്കിയിരിക്കുന്നുവെന്ന് വിശ്വസിക്കാനാകുന്നില്ല. പറവ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ഷെയ്നു അവാർഡ് ലഭിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article