ശ്രീറാമിന് മറവിരോഗം; ആ സംഭവങ്ങളൊന്നും ഇനി ഓർമയുണ്ടാകില്ല, എന്നെന്നേക്കുമായി മറന്നു പോയേക്കാമെന്ന് ഡോക്ടർമാർ

വ്യാഴം, 8 ഓഗസ്റ്റ് 2019 (15:49 IST)
മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയും ഐ എ എസുകാരനുമായ ശ്രീറാം വെങ്കിട്ടരാമന് അംനീഷ്യയെന്ന് ഡോക്ടർമാർ അറിയിച്ചതായി റിപ്പോർട്ട്. ശ്രീറാമിന് 'റെട്രോഗേഡ് അംനീഷ്യ' എന്ന മറവിരോഗമാണെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ നിഗമനം. ഒരു പ്രമുഖ മലയാളം വാർത്താ ചാനലിന്റെ ഓൺലൈൻ വിഭാഗമാണ് ഈ വാർത്ത പുറത്ത്‌ വിട്ടത്.
 
ഏതെങ്കിലും ഒരു പ്രത്യേക സംഭവം പൂർണമായും ഓർത്തെടുക്കാൻ പറ്റാത്ത അവസ്ഥയെയാണ് 'റെട്രോഗേഡ് അംനീഷ്യ' എന്ന് ഡോക്ടർമാർ വിളിക്കുന്നത്. കാർ അപകടത്തോടെ ശ്രീറാമിന് ഇനി പല കാര്യങ്ങളും ഓർമയിൽ ഉണ്ടാകില്ല. ഒരു ആഘാതത്തോടെയാണ് ഈ അസുഖം ഉണ്ടാവുക. താൽക്കാലിക മെമ്മറി ലോസ് ആകാനും സാധ്യതയുണ്ട്. 
 
ആഘാതത്തിൽ നിന്നും മുക്തനാകുമ്പോൾ ഈ ഓർമകൾ ശ്രീറാമിന് തിരികെ ലഭിക്കുമെന്നും ഡോക്ടർമാർ പറയുന്നു. അതല്ലെങ്കിൽ ചിലപ്പോൾ എന്നെന്നേക്കുമായി ആ ഓർമകൾ മറന്നേക്കാമെന്നും ഡോക്ടർമാർ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍