തെളിവു ശേഖരിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നോ എന്നറിയാൻ പരിശോധ നടത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. എന്തുകൊണ്ട് പൊലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ല. ആശുപത്രിയിൽ എത്തിച്ച് രക്തം പരിശോധിക്കാൻ ശ്രമിക്കാഞ്ഞത് എന്താണെന്നും കോടതി ചോദിച്ചു.
അപകടസമയത്ത് വൈദ്യപരിശോധന നടത്തി തെളിവ് ശേഖരിക്കാതിരുന്നതിന് ഒരു ന്യായീകരണവും ഇല്ല, ശ്രീറാമിനെതിരായ തെളിവ് അയാള്‍ കൊണ്ടുവരുമെന്ന് കരുതിയോ എന്നും കോടതി ചോദിച്ചു. ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചില്ല.