ശ്മശാനം ഈഴവര്‍ക്ക് വേണമെന്ന് വെള്ളാപ്പള്ളി

Webdunia
ചൊവ്വ, 26 ഫെബ്രുവരി 2013 (11:44 IST)
PRO
PRO
ഇരിങ്ങാലക്കുടയില്‍ സര്‍ക്കാര്‍ അനുവദിച്ച ശ്മശാനഭൂമി ഈഴവര്‍ക്ക്‌ വിട്ടുനല്‍കണമെന്ന് എസ് എന്‍ ഡി പി ആവശ്യപ്പെട്ടു. ഭരണത്തില്‍ സ്വാധീനമുള്ള സമുദായങ്ങള്‍ വേണ്ടുവോളം സ്ഥലം എഴുതി വാങ്ങുമ്പോള്‍ ഇരിങ്ങാലക്കുടയില്‍ ശ്മശാനത്തിനായി ഈഴവസമുദായത്തിന്‌ സമരമുറകളുമായി തെരുവിലിറങ്ങേണ്ട സ്ഥിതി ഖേദകരമാണെന്ന്‌ എസ്‌ എന്‍ ഡി പി ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഇരിങ്ങാലക്കുടയില്‍ സര്‍ക്കാര്‍ അനുവദിച്ച ശ്മശാനഭൂമി ഈഴവര്‍ക്ക്‌ വിട്ടുനല്‍കാന്‍ ഇരിങ്ങാലക്കുട നഗരസഭ മടികാണിക്കുന്നത്‌ ചൂണ്ടിക്കാട്ടിയാണ്‌ വെള്ളാപ്പള്ളി ഇതുപറഞ്ഞത്‌. താണിശ്ശേരയില്‍ എസ്‌ എന്‍ ഡിപി ശാഖ നിര്‍മ്മിച്ച ഗുരുദേവമന്ദിരം സമര്‍പ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം.