ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു, സമരം തുടരുന്നു

ബുധന്‍, 26 ജനുവരി 2011 (13:32 IST)
PRO
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പി ജി ഡോക്‌ടര്‍മാരുടെ അനിശ്ചിതകാല സമരം തുടരുന്നു. സമരം തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു.

മെഡിക്കല്‍ കോളജുകളിലെ ബോണ്ടഡ്‌ ഡോക്ടര്‍മാരും ഇന്നു മുതല്‍ സമരത്തില്‍ പങ്കുചേരും. ചൊവ്വാഴ്ച മുതലാണ്‌ സംസ്ഥാനത്തെ അഞ്ചു മെഡിക്കല്‍ കോളജുകളിലെ 1500 ഓളം വരുന്ന പിജി ഡോക്ടര്‍മാര്‍ പണിമുടക്ക്‌ ആരംഭിച്ചത്‌.

വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലെ ഹൗസ്‌ സര്‍ജ്ജന്‍മാരും സമരത്തില്‍ അണിചേരും. മെഡിക്കല്‍ കോളജ്‌ ആശുപത്രികളില്‍ രോഗികള്‍ക്ക്‌ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, സ്റ്റൈഫന്‍ഡ്‌ വര്‍ധന നടപ്പിലാക്കുക, വേണ്ടത്ര താമസസൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ സമരം.

മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ സമരം പ്രതികൂലമായി ബാധിച്ചു. അത്യാഹിത വിഭാഗത്തിന്‍റെയും സൂപ്പര്‍ സ്പെഷ്യാലിറ്റി, ഒ പി വിഭാഗങ്ങളുടേയും പ്രവര്‍ത്തനത്തെ സമരം ബാധിച്ചു.

വെബ്ദുനിയ വായിക്കുക