ശശീന്ദ്രന്റെ മരണം ആസൂത്രിതമെന്ന് സഹോദരന്‍; ചാക്ക് രാധാകൃഷ്ണനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ബുധന്‍, 20 മാര്‍ച്ച് 2013 (11:17 IST)
PRO
PRO
മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി വി ശശീന്ദ്രന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് സഹോദരന്‍ സനല്‍കുമാര്‍. ഇതുസംബന്ധിച്ച തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഇത് സിബിഐക്ക് കൈമാറിയിട്ടുണ്ടെന്നും സനല്‍കുമാര്‍ പറഞ്ഞു. ശശീന്ദ്രന്റെ ദേഹത്തുണ്ടായിരുന്ന മുറിവുകളെക്കുറിച്ച് പോലീസ് അന്വേഷിച്ചില്ലെന്നും സനല്‍കുമാര്‍ ആരോപിച്ചു.
മരിക്കുന്നതിന് മുമ്പ് ശശീന്ദ്രനെ രാധാകൃഷ്ണന്‍ 14 തവണ ഭീഷണിപ്പെടുത്തി. പത്തുതവണ രാധാകൃഷ്ണന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയും നാലു തവണ ശശീന്ദ്രന്റെ വീട്ടിലെത്തിയുമാണ് രാധാകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയത്. ജീവിതം നശിപ്പിക്കുമെന്ന് മരണത്തിന് 20 ദിവസം മുന്‍പ് രാധാകൃഷ്ണന്‍ ഭീഷണിപ്പെടുത്തി. ശശീന്ദ്രന്റെ ബന്ധുക്കളെയും ചാക്ക് രാധാകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയെന്നും സഹോദരന്‍ പറഞ്ഞു.
അതേസമയം ഇന്നലെ സിബിഐ അറസ്റ്റു ചെയ്ത വി എം രാധാകൃഷ്ണനെ ഇന്ന് കൊച്ചി സിജെഎം കോടതിയില്‍ ഹാജരാക്കും. ശശീന്ദ്രന്‍ ആത്മഹത്യ ചെയ്ത കേസില്‍ രാധാകൃഷ്ണനെതിരെ പ്രേരണാകുറ്റം ചുമത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.