ശശീന്ദ്രനെ പുറത്താക്കിയതിന് പിന്നില്‍ തച്ചങ്കരിയും മംഗളവും: ടിപി സെന്‍കുമാര്‍

Webdunia
വെള്ളി, 7 ജൂലൈ 2017 (08:11 IST)
ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായിരുന്ന ഏകെ ശശീന്ദ്രന്‍ രാജിവെക്കേണ്ടി വന്നതിന് പിന്നില്‍ ടോമിന്‍ തച്ചങ്കരിയും മംഗളവുമാണെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. സമകാലിക മലയാളം വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാറിന്റെ ഈ പ്രതികരണം. എംവി ജയരാജനും നളിനി നെറ്റോയും ടോമിന്‍ തച്ചങ്കരിയും ചേര്‍ന്ന കോക്കസാണ് മുഖ്യമന്ത്രിയെ കുരങ്ങുകളിപ്പിക്കുന്നതെന്നും സെന്‍കുമാര്‍ ആരോപിക്കുന്നു.   
 
എ കെ ശശീന്ദ്രനെ പുറത്താക്കാന്‍ മംഗളവുമായി ചേര്‍ന്ന് അത്തരത്തിലൊരു ആരോപണം കൊണ്ടുവന്നത് ടോമിന്‍ തച്ചങ്കരിയാണ്. ശശീന്ദ്രന്‍ മന്ത്രിയായിരുന്ന സമയത്ത് തച്ചങ്കരിയെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തുനിന്നും നീക്കിയതാണ് ഈ സന്‍ഭവത്തിനു പിന്നിലുള്ളതെന്നും സെന്‍‌കുമാര്‍ ആരോപിച്ചു. രണ്ടാം വരവില്‍ മുഖ്യമന്ത്രിയുമായി നല്ല രീതിയിലായിരുന്നു കാര്യങ്ങള്‍ പോയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 
Next Article