ശമ്പള പരിഷ്കരണം: മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു

Webdunia
ബുധന്‍, 5 ജനുവരി 2011 (11:58 IST)
PRO
രാജേന്ദ്ര ബാബു കമ്മീഷന്‍ സമര്‍പ്പിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണ റിപ്പോര്‍ട്ടിനെക്കുറിച്ച്‌ പഠിക്കാന്‍ സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതിയ്ക്ക്‌ രൂപം നല്‍കി.

ധനമന്ത്രി തോമസ് ഐസകിന്റെ അധ്യക്ഷതയിലുള്ള ഉപസമിതിയില്‍ മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണ്‍, തോമസ്‌ ഐസക്‌, എന്‍ കെ പ്രേമചന്ദ്രന്‍, ജോസ്‌ തെറ്റയില്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി സുരേന്ദ്രന്‍ പിള്ള എന്നിവര്‍ അംഗങ്ങളാണ്.

അഞ്ച്‌ ഐ ജിമാരെ എ ഡി ജിപിമാരായി സ്ഥാനക്കയറ്റം നല്‍കി. കൂടാതെ മൂന്ന് ഡി ഐ ജിമാരെ ഐ ജിയായി നിയമിക്കാനും തീരുമാനമായി.

തിരുവനന്തപുരം ആര്‍ ഇ സി യില്‍ നഴ്സുമാരുടെ 20 തസ്തിക സൃഷ്ടിക്കും. കൂടാതെ നാഷണല്‍ കെയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്മെന്റില്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ 19 തസ്തിക സൃഷ്ടിക്കും.

പി ശശിയെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിനെക്കുറിച്ചുള്ള അന്വേഷണമെന്തായെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പഠിച്ചുകൊണ്ടേയിരിക്കുന്നുവെന്ന മുഖ്യമന്തിയുടെ മറുപടി ചിരി പടര്‍ത്തി. ശശിയുടെ സ്ഥാനചലനത്തെക്കുറിച്ച് അന്വേഷിച്ച് മറുപടി നല്‍കാമെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.