വ്യാജ ഐ‌എം‌ഇ‌എ നമ്പര്‍: സംഘം അറസ്റ്റില്‍

Webdunia
ഞായര്‍, 17 ജനുവരി 2010 (17:48 IST)
ചൈനീസ് മൊബൈലുകള്‍ക്ക് വ്യാജ ഐ‌എം‌ഇ‌എ നമ്പര്‍ പതിച്ചു നല്‍കുന്ന സംഘത്തെ തിരുവനന്തപുരത്ത് പൊലീസ് പിടികൂടി. നാലുപേരാണ് പിടിയിലായത്.

തീവ്രവാദികള്‍ ഉള്‍പ്പെടെ ഇത്തരം മൊബൈലുകള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഐഎം‌ഇ‌എ നമ്പര്‍ ഇല്ലാത്ത മൊബൈലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ തിരിച്ചറിയല്‍ നമ്പരുകള്‍ ഇല്ലാത്ത ചൈനീസ് മൊബൈലുകള്‍ക്ക് വ്യാജ നമ്പര്‍ പതിച്ചുകൊടുക്കുന്ന സംഘങ്ങള്‍ സജീവമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ പിന്തുടര്‍ന്ന് വലയിലാക്കിയത്.

ഐ‌എം‌ഇ‌എ നമ്പരുകളില്ലാത്ത ഫോണുകള്‍ക്ക് ഇതു നല്‍കാന്‍ സര്‍ക്കാര്‍ അംഗീകൃത ഷോപ്പുകള്‍ ഉണ്ടായിരുന്നു. ഇതിന്‍റെ മറവിലാണ് ഈ സംഘങ്ങള്‍ തട്ടിപ്പു നടത്തിയിരുന്നത്.