വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞെന്ന് അനൂപ്
വെള്ളി, 15 മെയ് 2015 (13:51 IST)
വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമെന്ന് കേരള പൊലീസ് പറഞ്ഞതായി മാവോയിസ്റ്റ് അനൂപ്. കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വന്നപ്പോള്‍ മാധ്യമങ്ങളോടാണ് അനൂപ് ഇങ്ങനെ പറഞ്ഞത്.
ആന്ധ്രമോഡലില്‍ വ്യാജ ഏറ്റുമുട്ടല്‍ സൃഷ്‌ടിച്ച് കൊലപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞതെന്ന് അനൂപ് മാധ്യമങ്ങളോട് പറഞ്ഞു. അനൂപിനൊപ്പം അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും കോടതിയില്‍ ഹാജരാക്കി. ഇവരെ ജൂണ്‍ മൂന്നു വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
അതേസമയം, തെളിവെടുപ്പിനു കൊണ്ടു പോകുമ്പോള്‍ ഏറ്റുമുട്ടലില്‍ വധിക്കുമെന്നാണ് ഭീഷണിയെന്ന് മാവോയിസ്റ്റ് നേതാവ് രൂപേഷും പറഞ്ഞു.