വോട്ടെണ്ണല്‍ ക്യാമറയില്‍ പകര്‍ത്തും

Webdunia
വെള്ളി, 29 ഏപ്രില്‍ 2011 (10:48 IST)
PRO
PRO
മെയ് 13-ന് നടക്കുന്ന വോട്ടെണ്ണലിന്റെ മുഴുവന്‍ ദൃശ്യങ്ങളും ക്യാമറയില്‍ പകര്‍ത്തി ടി വിയില്‍ പ്രദര്‍ശിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ക്ക് വോട്ടെണ്ണല്‍ വീക്ഷിക്കുന്നതിനായാണ് ഈ സൌകര്യം ഏര്‍പ്പെടുത്തുന്നത്. പരാതികള്‍ക്ക് പരിഹാരമാവുന്ന രീതിയില്‍ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനും കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതിനായി എല്ലാ ജില്ലകളിലും വിപുലമായ സൌകര്യങ്ങളാണ് ഒരുക്കുന്നത്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലെയും എല്ലാ മേശകളിലും ക്യാമറയും ടി വിയും സജ്ജീകരിക്കും. ഇതിനായി ക്യാമറാമാന്മാരെയും ഏര്‍പ്പാടാക്കുന്നുണ്ട്. വ്യവസ്ഥകള്‍ക്കനുസരിച്ചായിരിക്കും ഇവരെ ചുമതലപ്പെടുത്തുക. റെക്കോര്‍ഡിംഗ് സംവിധാനങ്ങളും സജ്ജീകരിക്കും.

ജില്ലകളിലെ തെരഞ്ഞെടുപ്പ്‌ വിഭാഗം ഓഫിസുകള്‍ക്കാണ് ഇവ സജ്ജീകരിക്കുന്നതിനുള്ള ചുമതല.