വേനല്‍മഴ: ആറ് പേര്‍ മരിച്ചു

വെള്ളി, 21 മാര്‍ച്ച് 2008 (17:55 IST)
WDWD
മഴക്കെടുതി മൂലം സംസ്ഥാനത്ത് ഇതുവരെ ആറ് പേര്‍ മരിച്ചിട്ടിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍. കുട്ടനാട്ടിലെ കൃഷിനാശം വന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഷ്ടപരിഹാര വിതരണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടനാട്ടില്‍ കൃഷിനാശം സംബന്ധിച്ച കണക്കുകള്‍ പുനര്‍ നിര്‍ണ്ണയിക്കുമെന്നും റവന്യൂ മന്ത്രി വെളിപ്പെടുത്തി. ഇതുവരെയുള്ള കണക്കുകള്‍ കൃത്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാര വിതരണം അടുത്ത ആഴ്ച മുതല്‍ ആരംഭിക്കും. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ശനിയാഴ്ച കുട്ടനാട് സന്ദര്‍ശിക്കും.

വെബ്ദുനിയ വായിക്കുക