വേങ്ങര ഉപതെരഞ്ഞെടുപ്പ്: മാണിയുടെ പിന്തുണ സ്വീകരിക്കുമെന്ന് ലീഗ്

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (08:37 IST)
യുഡിഎഫിലേക്ക് കെഎം മാണി തിരിച്ചു വന്നാല്‍ സന്തോഷം മാത്രമേയുള്ളൂവെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍. വേങ്ങര തെരഞ്ഞെടുപ്പില്‍ അദ്ദേഹം പിന്തുണച്ചാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും ബഷീര്‍ ആലപ്പുഴയില്‍ പറഞ്ഞു. 
 
മാണി യുഡിഎഫില്‍ തിരിച്ചെത്തുന്ന കാര്യത്തില്‍ കേരള കോൺഗ്രസ് തീരുമാനം അറിയിച്ചശേഷം ഇനി തുടർചർച്ചകള്‍ മതിയെന്ന് കോൺഗ്രസിന്റെ ധാരണായായി. ഡിസംബറില്‍‍ നടക്കുന്ന സംസ്ഥാനസമ്മേളനത്തിൽ നിലപാട് പ്രഖ്യാപിക്കുമെന്ന് കെഎം മാണി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി പിന്നാലെ നടന്ന് വിളിക്കേണ്ടതില്ലെന്നും അഭിപ്രായമുയർന്നു. കോട്ടയത്ത് നടന്ന പൊതുചടങ്ങില്‍ ഉമ്മൻചാണ്ടിയും കെഎം മാണിയും തമ്മില്‍ നടന്ന സൗഹൃദ സംഭാഷണമാണ് കേരളകോൺഗ്രസിന്റെ തിരിച്ചു വരവ് ചർച്ച വീണ്ടും സജീവമാക്കിയത്. 
Next Article