അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ഒ​രു അ​ക്കൗ​ണ്ട്; വെളിപ്പെടുത്തലുമായി ന​മി​താ പ്ര​മോ​ദ് രംഗത്ത്

Webdunia
ബുധന്‍, 26 ജൂലൈ 2017 (18:59 IST)
ത​ന്‍റെ പേ​രി​ൽ വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​തി​നെ​തി​രേ ന​ടി ന​മി​താ പ്ര​മോ​ദ് രം​ഗ​ത്ത്. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ഒ​രു അ​ക്കൗ​ണ്ടും ത​നി​ക്കി​ല്ലെ​ന്നും സ​ങ്ക​ൽ​പ്പ​ത്തി​ൽ വാ​ർ​ത്ത​ക​ൾ മെ​ന​യു​ന്ന​വ​ർ അ​തി​ന് ഇ​ര​ക​ളാ​വു​ന്ന​വ​രു​ടെ മ​നോ​വി​ഷ​മം കൂ​ടി മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ന​ടി പ​റ​ഞ്ഞു.

ന​മി​താ പ്ര​മോ​ദിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഗോസിപ്പുകൾക്ക് ഇരയാകുന്നത് പുതിയ സംഭവമല്ല. പൊതുരംഗത്ത് പ്രവർത്തിക്കുന്ന പല സ്ത്രീകളും നമ്മുടെ സമൂഹത്തിലെ വികല മനസുള്ളവരിൽ നിന്ന് ഇത്തരം അക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതർഹിക്കുന്ന വിധം അവഗണിക്കുകയാണ് പതിവ്. അതിന്റെ എല്ലാ പരിധികളും ലംഘിക്കുന്ന തരത്തിൽ ചില വാർത്തകൾ വരുന്നത് കൊണ്ടാണ് ഈ കുറിപ്പ്.

മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കിൽ അഭിനയിക്കുകയാണ് ഞാനിപ്പോൾ. തെങ്കാശിയിലാണ് ഷൂട്ടിംഗ്. അന്വേഷണത്തിന്റെ പരിധിയിൽ വരുന്ന ഒരു അക്കൗണ്ടും എനിക്കില്ല. ബാങ്കിൽ മാത്രമല്ല; മറ്റൊരിടത്തും. സങ്കൽപ്പത്തിൽ വാർത്തകൾ മെനയുന്നവർ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കിൽ എന്നാശിക്കുന്നു.
Next Article