വീണ്ടും കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയുടെ അഞ്ചുലക്ഷം; ഇത്തവണ ജസീറക്ക്
ശനി, 21 ഡിസംബര്‍ 2013 (12:51 IST)
PRO
വീണ്ടും കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയുടെ വക അഞ്ചുലക്ഷം രൂപ പാരിതോഷികം . ഇടതുപക്ഷത്തിന്റെ ക്ലിഫ്‌ഹൌസ് ഉപരോധം വഴിതടയലായതിനെതിരെ പ്രതിഷേധിച്ച വീട്ടമ്മയ്ക്ക് അഞ്ചുലക്ഷം രൂപ നല്‍കി വിമര്‍ശനവും അനുമോദനവും നേടിയ വ്യവസായി കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയുടെ ഇത്തവണത്തെ ഉപഹാരം മണല്‍മാഫിയക്കെതിരെ പോരാട്ടം നടത്തുന്ന ജസീറക്കാണ്.
അനധികൃത മണല്‍ഖനനത്തിനെതിരെ ജസീറയും മക്കളായ റിസ്വാന, ഷിഫാന, മുഹമ്മദ് എന്നിവര്‍ ഡല്‍ഹിയില്‍ സമരം തുടങ്ങിയിട്ട് മൂന്ന് മാസം പിന്നിട്ടു. ഉത്തരേന്ത്യയില്‍ കൊടുംതണുപ്പായതോടെ ജന്തര്‍ മന്തറിലെ തെരുവിലാണവര്‍.
സന്ധ്യയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കെതിരെ വന്‍ വിമര്‍ശനവുമായി സിപിഎം രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക്പോലെയുള്ള സോഷ്യല്‍ മാധ്യമങ്ങളില്‍ അനുകൂലമായും പ്രതികൂലമായും നിരവധി പ്രതികരണങ്ങളായിരുന്നു ചിറ്റിലപ്പള്ളിക്ക് ലഭിച്ചത്.