Ranya Rao: 15 ദിവസത്തിനിടെ നാല് ദുബായ് യാത്രകള്‍, ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചും സ്വര്‍ണക്കടത്ത്; നടി രന്യ റാവു പിടിയില്‍

രേണുക വേണു

ബുധന്‍, 5 മാര്‍ച്ച് 2025 (08:47 IST)
Ranya Rao - Gold Smuggling

Ranya Rao: സ്വര്‍ണക്കടത്ത് കേസില്‍ കന്നഡ നടി രന്യ റാവു (33) അറസ്റ്റില്‍. ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ചാണ് താരത്തെ പിടികൂടിയത്. ഡയറക്ടേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (DRI) രന്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. താരത്തെ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിക്കായി റിമാന്‍ഡ് ചെയ്തു. 
 
രന്യ ദുബായില്‍ നിന്ന് സ്വര്‍ണം കടത്തിയെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് കണ്ടെത്തിയിരിക്കുന്നത്. 15 ദിവസത്തിനിടെ നാല് തവണയാണ് താരം ദുബായ് യാത്ര നടത്തിയിരിക്കുന്നത്. കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന ഐപിഎസ് ഓഫീസറുടെ വളര്‍ത്തുമകളാണ് രന്യ. 
 
വിമാനത്താവളത്തില്‍ എത്തിയാല്‍ അച്ഛന്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് താരം പൊലീസ് എസ്‌കോര്‍ട്ട് ആവശ്യപ്പെടാറുണ്ട്. തുടര്‍ച്ചയായ ദുബായ് യാത്രകളെ തുടര്‍ന്ന് പൊലീസിനു രന്യയെ സംശയമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് 14.8 കിലോഗ്രാം സ്വര്‍ണവുമായി താരത്തെ പിടികൂടിയത്. സ്വര്‍ണാഭരണങ്ങള്‍ ദേഹത്തണിഞ്ഞും സ്വര്‍ണക്കട്ടികള്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുമാണ് താരം സ്വര്‍ണക്കടത്ത് നടത്തിയിരുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍