കുംഭമേളയില്‍ ബോട്ട് ജീവനക്കാരെ ചൂഷണം ചെയ്‌തെന്ന് ആരോപണം; ഒരു ബോട്ടുടമയുടെ കുടുംബം നേടിയത് 30 കോടിയെന്ന് യോഗി ആദിത്യനാഥ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 5 മാര്‍ച്ച് 2025 (12:30 IST)
കുംഭമേളയില്‍ ബോട്ട് ജീവനക്കാരെ ചൂഷണം ചെയ്‌തെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു ബോട്ടുടമയുടെ കുടുംബം നേടിയത് 30 കോടി രൂപയുടെ ലാഭമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. 45 ദിവസം നീണ്ടുനിന്ന കുംഭമേളയില്‍ 130 ബോട്ടുകളുള്ള ഉടമയുടെ കുടുംബമാണ് ഇത്രയധികം ലാഭം ഉണ്ടാക്കിയതെന്ന് യോഗി പറഞ്ഞു.
 
ഓരോ ബോട്ടും 23 ലക്ഷം രൂപ വീതം സമ്പാദിച്ചു. പ്രതിദിനം അമ്പതിനായിരം രൂപയാണ് ഓരോ ബോട്ടില്‍ നിന്നും ലഭിച്ചതെന്നും 66 കോടി ആളുകള്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞുവെന്നും അവര്‍ സന്തോഷത്തോടെ നഗരം വിട്ടുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പീഡനം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, കൊലപാതകം തുടങ്ങിയ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി 16 മുതല്‍ ഫെബ്രുവരി 26 വരെ ആയിരുന്നു കുംഭമേള നടന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍