മഹാകുംഭമേളയില്‍ പങ്കെടുത്ത് ടെലിവിഷന്‍ താരം ഗൗരി കൃഷ്ണന്‍. ത്രിവേണിസംഗമത്തില്‍ പുണ്യസ്‌നാനം ചെയ്യുന്ന വീഡിയോയാണ് ഗൗരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ”പുണ്യജലത്തിലെ പുണ്യരാത്രി ! മഹാശിവരാത്രി ദിനത്തില്‍ പുണ്യസ്‌നാനം… ഭഗവാനേ… നീയെനിക്ക് തന്ന ഏറ്റവും നല്ല സമ്മാനമാണിത്. മറ്റെവിടെ നിന്നും ലഭിക്കാത്ത ആത്മീയ അനുഭവം ആണിത്” എന്നാണ് വീഡിയോക്കൊപ്പം ഗൗരി കുറിച്ചിരിക്കുന്നത്.
144 വര്‍ഷം കൂടുമ്പോള്‍ നടത്തപ്പെടുന്ന മഹാകുംഭമേള ഫെബ്രുവരി 26ന് മഹാശിവരാത്രിയോടെ സമാപിക്കും. അവസാന ദിനത്തിലാണ് അമൃത കുംഭമേളയില്‍ പങ്കെടുത്തത്. ജനുവരി 13ന് ആണ് മഹാകുംഭമേള ആരംഭിച്ചത്. ഗംഗ, യമുന, സരസ്വതി നദികള്‍ സംഗമിക്കുന്ന ത്രിവേണി സംഗമത്തില്‍ ഇതിനകം 62 കോടിയിലേറെ ആളുകള്‍ പുണ്യസ്നാനം നടത്തിയെന്നാണു കണക്ക്.
കേരളത്തില്‍ നിന്നും പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ മഹാകുംഭമേളയില്‍ പങ്കെടുത്തു. ജയസൂര്യ, സംയുക്ത, സുപ്രിയ മേനോന്‍, അമൃത സുരേഷ് എന്നിവര്‍ കുംഭമേളയില്‍ പങ്കെടുത്തിരുന്നു. ബോളിവുഡ് താരങ്ങളായ അനുപം ഖേര്‍, കത്രീന കൈഫ്, സൊനാലി ബേന്ദ്ര, മിലിന്ദ് സോമന്‍, റെമോ ഡിസൂസ, തമന്ന, പൂനം പാണ്ഡെ, ഹേമ മാലിനി, തനിഷ മുഖര്‍ജി, നിമ്രത് കൗര്‍, അക്ഷയ് കുമാര്‍ എന്നിവരും കുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്‌നാനം ചെയ്തിരുന്നു. കത്രീന കൈഫും കഴിഞ്ഞ ദിവസം കുംഭമേളയ്ക്ക് എത്തിയിരുന്നു.