വീട്ടമ്മയ്ക്ക് തൊണ്ടവേദനയുണ്ടാക്കിയത് ജീവനുള്ള പഴുതാര
ചൊവ്വ, 30 ഏപ്രില്‍ 2013 (11:25 IST)
PRD
വീട്ടമ്മയുടെ അന്നനാളത്തില്‍ നിന്ന് പഴുതാരയെ ജീവനോടെ പുറത്തെടുത്തു. ഒരാഴ്ചയ്ക്ക് മുമ്പ് അന്നനാളത്തില്‍ കുരുങ്ങിയ പഴുതാരയെയാണ് ഡോക്ടര്‍മാര്‍ ജീവനോടെ പുറത്തെടുത്തത്.
ആശുപത്രിയിലെത്തിയ 55കാരിയായ വീട്ടമ്മയുടെ അന്നനാളത്തില്‍ നിന്ന് ജീവനുള്ള പഴുതാരയെ പുറത്തെടുത്താണ് വീട്ടമ്മയുടെ ഒരാഴ്ച നീണ്ട വേദനയ്ക്ക് ഡോക്ടര്‍മാര്‍ പ്രതിവിധിയുണ്ടാക്കിയത്.
തൊണ്ടയില്‍ എല്ല് കുടുങ്ങിയെന്നാണ് ഇവര്‍ കരുതിയത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയിട്ടും വേദനക്ക് കുറവു വരാത്തതിനാലാണ് കൂത്താട്ടുകുളത്തെ ആശുപത്രിയിലെത്തിയത്. ഇ
ഇവിടെ നടത്തിയ എന്‍ഡോസ്ക്പോപി പരിശോധനയിലാണ് ചലിക്കുന്ന വസ്തു തൊണ്ടയിലുണ്ടെന്ന് കണ്ടെത്തിയത്. തൊണ്ടയോട് ചേര്‍ന്ന് അന്നനാളത്തില്‍ കുരുങ്ങിക്കിടക്കുന്ന പഴുതാരയെ കണ്ടെത്തിയത്.
അഞ്ച് സെന്‍റിമീറ്റര്‍ നീളമുള്ള പഴുതാരയെ പുറത്തെടുക്കുമ്പോഴും ജീവനുണ്ടായിരുന്നു.