വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ തുനിഞ്ഞയാള്‍ പൊലീസ് പിടിയിലായി. കീഴാറൂര്‍ മരുതന് കോട് മാങ്കോട്ടുകോണം തെക്കുംകര പുത്തന്‍ വീട്ടില്‍ സണ്ണി ജോണ്‍ എന്ന 37 കാരനാണു അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഇയാള്‍ ബന്ധുവായ മണ്ണാംകോണം സ്വദേശിനിയുടെ വീട്ടിലെത്തി. അകത്തു കയറിയ സണ്ണി വീട്ടമ്മയോടെ വെള്ളം ചോദിച്ചു. വീട്ടമ്മയുടെ പിന്നിലൂടെ പോയ സണ്ണി പിന്നീട് വീട്ടമ്മയെ കടന്നു പിടിക്കുകയായിരുന്നു.
ഉപദ്രവിക്കാന്‍ ആരംഭിച്ചതോടെ വീട്ടമ്മ നിലവിളിച്ചതിനെ തുടര്‍ന്ന് പ്രതി ബൈക്കില്‍ കയറി രക്ഷപ്പെടുകയാണുണ്ടായത്. പരാതിയെ തുടര്‍ന്ന് ആര്യന്‍കോട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.