വി‌എസിന് വിലക്ക്: ‘ചന്ദ്രചൂഡനെ സിപി‌എം ജില്ലാ കമ്മിറ്റി അംഗമാക്കിയിട്ടില്ല’

വ്യാഴം, 13 ഫെബ്രുവരി 2014 (16:51 IST)
PRO
PRO
ടി ജെ ചന്ദ്രചൂഡനെ സിപി‌എം ജില്ലാ കമ്മിറ്റി അംഗമാക്കിയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍. മൈക്ക്‌ കിട്ടുമ്പോള്‍ സിപിഎമ്മിനെ കുത്തി നോവിക്കുക എന്നതാണ് ചന്ദ്രചൂഡന്റെ രീതി. തിരുവനന്തപുരത്ത്‌ വിഎസിന്‌ ഒരു രീതിയിലുമുള്ള വിലക്കേര്‍പ്പെടുത്തിയിട്ടില്ല. സ്വന്തം നിലമറന്നുള്ള പ്രതികരണമാണ്‌ ചന്ദ്രചൂഡന്റേതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‌ സിപിഎമ്മില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്ന ടികെ ചന്ദ്രചൂഡന്റെ പ്രതികരണത്തെകുറിച്ച്‌ അറിയില്ലെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചന്ദ്രചൂഡന്റെ അഭിപ്രായം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.

തിരുവനന്തപുരത്ത്‌ സിപിഎം വിഎസിന്‌ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊതു പരിപാടികളില്‍ സംസാരിക്കാന്‍ അദ്ദേഹത്തെ അനുവദിക്കുന്നില്ലെന്നും ആര്‍എസ്‌പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ ആരോപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക